മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ ‘റാം’ എന്ന സിനിമ സ്വീകരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രാചി തെഹ്ലാന്‍. മനോരമയുടെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രാചിയുടെ തുറന്നു പറച്ചില്‍.
“സ്വപ്ന തുല്യമായ അവസരമായിരുന്നു മാമാങ്കത്തിലെ ഉണ്ണിമായ. സിനിമയെ മാത്രമല്ല കേരളത്തെ വളരെ അടുത്തറിയാനും അവസരം നല്‍കിയത് മാമാങ്കമാണ്. റോള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനു ശേഷം വലിയ അവസരങ്ങള്‍ ഉണ്ടാകേണ്ടിയിരുന്ന വര്‍ഷമായിരുന്നു. പല കഥകളും കേട്ടതാണ് തമിഴ് തെലുങ്ക് ഭാഷകളില്‍ മികച്ച ചില ചിത്രങ്ങളും പ്ലാന്‍ചെയ്തിരുന്നു. എന്നാല്‍ കോവിഡില്‍ പല പ്രോജക്ടുകളും താല്‍ക്കാലികമായെങ്കിലും റദ്ദായി. ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തെലുങ്കിലെ ത്രിശങ്കു ആകും ഇടവേളയ്ക്ക് ശേഷം ആദ്യം റിലീസ് ചെയ്യുന്ന എന്റെ ചിത്രം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ആ റോളില്‍ ഒരു നടിയെന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്ന് തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാൽ പിന്‍വാങ്ങി. ചലച്ചിത്ര മേഖലയില്‍ എന്റെതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Post Your Comments