CinemaGeneralMollywoodNEWS

ഞാന്‍ വിഗ്ഗ് വച്ച് നടക്കാന്‍ അദ്ദേഹം പറഞ്ഞു, തിരിച്ചു മുടി കറുപ്പിക്കാത്തത് എന്താ എന്ന് ചോദിച്ചു

സിനിമയിലെ പോലെ വിഗ്ഗൊക്കെ വച്ച് മിടുക്കനായി നടന്നൂടെ എന്ന്

നായകന്മാരെക്കാള്‍ ജനപ്രീതി കൊണ്ടു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സിദ്ധിഖ്. പ്രത്യേകിച്ച് ഒരു ഫാന്‍സ്‌ പവര്‍ ഇല്ലാതെ എല്ലാവരുടെയും ഇഷ്ട താരമായി നിലകൊള്ളുന്ന സിദ്ധിഖ് സിനിമയിലെ തന്റെ വിഗ്ഗ് ഉപയോഗത്തെക്കുറിച്ചും തന്റെ വസ്ത്രധാരണരീതിയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.

“ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ ഏകദേശം 2015 വരെയും പല രീതിയിലുള്ള വിഗ്ഗ് വച്ചാണ് അഭിനയിച്ചിട്ടുള്ളത്. അതൊക്കെ ഞാന്‍ തന്നെയാണ് കണ്ടെത്തുന്നത്. എന്റെ സിനിമയിലെ കോസ്റ്റ്യൂം പോലും ഞാന്‍ ശ്രദ്ധിക്കും. അതൊക്കെ കാലാകാലങ്ങളായി അങ്ങനെയാണ്. സിനിമയില്‍ വിഗ്ഗ് വയ്ക്കുന്നു എന്ന് കരുതി ജീവിതത്തില്‍ അതേ പോലെ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ അതിനു ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുള്ളത് മമ്മുക്കയാണ്. നീ ഇങ്ങനെ നടന്നോ എന്ന് പറഞ്ഞു കളിയാക്കും. ഒരിക്കല്‍ മധു സാര്‍ കണ്ടപ്പോള്‍ പറഞ്ഞു. സിനിമയിലെ പോലെ വിഗ്ഗൊക്കെ വച്ച് മിടുക്കനായി നടന്നൂടെ എന്ന്.  പിന്നീട് എനിക്കതിനു തിരിച്ചടിക്കാന്‍ അവസരമുണ്ടായി. മധു സാറിനെ പിന്നെ ഒരിക്കല്‍ ഞാന്‍ കണ്ടപ്പോള്‍ അദ്ദേഹം നരച്ച താടിയും മുടിയുമായി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഇതൊക്കെ ഒന്ന് കറുപ്പിച്ച് നടന്നൂടെ എന്ന്. അപ്പോള്‍ അദ്ദേഹം അദ്ദേഹത്തെ ന്യീകരിച്ചു ഒരു കൊണ്ട് ഒരു കമന്റും പാസാക്കി ഒഴിഞ്ഞു മാറി”. സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button