
പ്രേമം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. തമിഴ് തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. തെലുങ്ക് യുവനടൻ നാഗചൈതന്യക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.
ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
Post Your Comments