കൊവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് എതിരെ രൂക്ഷ വിമർശനവുമായി ടി രേണു ദേശായ്. തന്റെ നെഗറ്റീവായ യഥാർത്ഥ കൊവിഡ് പരിശോധന ഫലം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
വിഡ്ഢിത്തമാണ് ഇത്തരം തെറ്റായ വെബ്സൈറ്റ് വാര്‍ത്തകള്‍. ഞങ്ങളുടെ വാര്‍ത്തകള്‍ക്ക് വെരിഫൈഡ് പേജുകളുണ്ടെന്നും രേണു ദേശായ് പറഞ്ഞു.
”സുഹൃത്തുക്കളേ, വിഡ്ഢിത്തമുള്ള വെബ് സൈറ്റുകളിലും ട്വിറ്റർ ഹാൻഡിലുകളിലും വിശ്വസിക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തെറ്റായ വാർത്തകളാണ് അവര്‍ നല്‍കുന്നത്. സെലിബ്രിറ്റികളുടെ വെരിഫൈഡ് അക്കൗണ്ടുകളിൽ മാത്രം വിശ്വസിക്കുക. വെരിഫൈഡ് അല്ലാത്ത വാര്‍ത്തകളില്‍ വിശ്വസിക്കരുത്. ഇത് എന്നെക്കുറിച്ച് മാത്രമല്ല, എല്ലാ സിനിമാ ആളുകളുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അങ്ങനെയാണ്. നിങ്ങളുമായി നേരിട്ട് വിവരങ്ങൾ പങ്കിടുന്നതിന് ഞങ്ങളുടെ വൈരിഫൈഡ് അക്കൗണ്ടുകൾ. ചിലര്‍ സെലിബ്രിറ്റികളെക്കുറിച്ച് നുണപറഞ്ഞ് ഫോളോവേസിനെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. അവരെ പിന്തുടരുരുത് എന്നും വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു ദേശായ് പറയുന്നു”.
Post Your Comments