തിരക്കഥാകൃത്തെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും ശ്രദ്ധ നേടിയ രചയിതാക്കളാണ് ബോബിയും സഞ്ജയും. സഹോദരന്മാരായ ഈ ഇരട്ട തിരക്കഥാകൃത്തുക്കൾ എഴുതിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർത്തോടിയവയാണ്. ‘എന്റെ വീട് അപ്പൂന്റേം’ മുതൽ ‘ഉയരെ’ വരെ എത്തി നിൽക്കുന്ന ബോബി സഞ്ജയ് മമ്മൂട്ടിയെ നായകനാക്കി എഴുതിയ വൺ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രശസ്ത നടൻ ജോസ് പ്രകാശിന്റെ ഇളയ സഹോരനായ പ്രേം പ്രകാശിന്റെ മക്കൾ എന്ന ഐഡന്റി എഴുത്തുകാരെന്ന നിലയിൽ സിനിമയിലേക്ക് എൻട്രി ചെയ്യാൻ എളുപ്പമായിരുന്നുവെന്നും പക്ഷെ എഴുതിയ നിരവധി തിരക്കഥകൾ ഉപേക്ഷിച്ച ശേഷമാണു അച്ഛൻ പ്രേം പ്രകാശ് എന്റെ വീട് അപ്പൂന്റേം എന്ന സിനിമ നിർമ്മിക്കാൻ തയ്യാറായതെന്നും സഞ്ജയ് പറയുന്നു.
“ജോസ് പ്രകാശിന്റെ അനിയന്റെ മക്കൾ എന്ന നിലയിലും പ്രേം പ്രകാശിന്റെ മക്കൾ എന്ന നിലയിലും ഡെന്നിസ് ജോസഫിന്റെ കസി എന്ന നിലയിലും ഞങ്ങൾക്ക് സിനിമ എൻട്രി കുറേക്കൂടി ഈസിയായിരുന്നു. പക്ഷെ ഇതുകൊണ്ടു മാത്രം കാര്യമില്ല ഞങ്ങൾക്കുക്കുള്ളിൽ എന്തെങ്കിലും ഉണ്ടെന്ന തോന്നൽ ഞങ്ങളുടെ തിരക്കഥ സ്വീകരിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഞങ്ങൾ എഴുതിയ എത്രയോ തിരക്കഥകൾ ഒരു ദാക്ഷണ്യവുമില്ലാതെ കൊള്ളില്ലെന്നു പറഞ്ഞിട്ടാണ് അച്ഛൻ പ്രേം പ്രകാശ് എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അച്ഛൻ ഉപേക്ഷിച്ച തിരക്കഥകൾ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.എപ്പോഴെങ്കിലും അഹങ്കാരം തോന്നിയാൽ അത് വായിക്കുന്നതോടെ അഹങ്കാരം തീർന്നു കിട്ടും”. സഞ്ജയ് പറയുന്നു.
Post Your Comments