CinemaLatest NewsMollywoodMovie GossipsNEWS

അതിൽ എനിക്ക് ചെയ്യാൻ ഒന്നുമില്ലായിരുന്നു ; മോഹൻലാലിന്റെ ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് ‘മാമാങ്കം’ നായിക

വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്

മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് പ്രാചി തെഹ്‍ലാന്‍. സിനിമയിൽ താരം അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ മോഹൻലാൽ ചിത്രത്തിൽ നിന്ന് ഒഴിവായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രാചി ഇപ്പോൾ. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘റാമി’ല്‍ പ്രാചിയുമുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ചിത്രീകരണം ആരംഭിച്ചപ്പോള്‍ പ്രാചി തെഹ്‍ലാന്‍ താരനിരയുടെ ഭാഗമായിരുന്നില്ല. തന്റെ വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്. എന്നാൽ ചിത്രത്തിന്റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി. ചലച്ചിത്ര മേഖലയില്‍ എന്‍റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു”, പ്രാചി തെഹ്‍ലാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button