വരിക്കാശ്ശേരി മന എന്ന കേൾക്കുമ്പോഴേ പ്രേഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് മംഗലശ്ശേരി നീലകണ്ഠനെയും പൂവള്ളി ഇന്ദുചൂഢനുമൊക്കെയായായ മോഹൻലാലിന്റെ ഇതിഹാസ കഥാപാത്രങ്ങളെയാണ്. ഇപ്പോഴിതാ വീണ്ടും പുതിയ ഒരു കഥാപാത്രത്തെ കൂടി വരിക്കാശ്ശേരി മനയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് മോഹൻലാൽ. മറ്റാരുമല്ല ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആറാട്ടിലെ കഥാപാത്രം നെയ്യാറ്റിൻകര ഗോപനാണു ഇപ്പോൾ മനയിലുള്ളത്.
വരിക്കാശ്ശേരി മനയിൽ ഷർട്ടും മുണ്ടുമണിഞ്ഞ് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് സിനിമയുടെ ഷൂട്ടിനായി വരിക്കാശ്ശേരി മനയിൽ എത്തിയതാണ് മോഹൻലാൽ.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്.
Post Your Comments