ഇപ്പോഴത്തെ പത്ത് മലയാള ചിത്രങ്ങളെടുത്താല്‍ അതില്‍ അഞ്ച് സിനിമകളിലും ശ്രദ്ധേയമായ വേഷവുമായി സൈജു കുറുപ്പ് എന്ന നടനുണ്ടാകും. ‘മയൂഖം’ എന്ന സിനിമയിലൂടെ സിനിമാ രംഗത്ത് എത്തിയ തനിക്ക് അതിനു മുന്‍പേ സിനിമയില്‍ ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ജോലി കളഞ്ഞു സിനിമ സ്വീകരിക്കാന്‍ അന്ന് തന്റെ മനസ്സ് അനുവദിച്ചിരുന്നില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സൈജു കുറുപ്പ് പങ്കുവയ്ക്കുകയാണ്.
“സിനിമ ഞാന്‍ ആഗ്രഹിച്ച മേഖലയല്ല, യാദൃച്ഛികമായി വന്നു ചേര്‍ന്നതാണ്. ജോലിയുടെ സെയില്‍സിന്റെ ഭാഗമായി എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. ‘മയൂഖം’ എന്ന സിനിമയില്‍ അഭിനയിക്കും മുന്‍പേ എനിക്ക് ഓഫര്‍ വന്നിരുന്നു. പക്ഷേ ജോലി വിട്ടു സിനിമ സ്വീകരിക്കാന്‍ അന്ന് മനസ്സ് അനുവദിച്ചില്ല. മാത്രമല്ല വീട്ടില്‍ നിന്നും പിന്തുണയില്ലായിരുന്നു. ഒന്ന് രണ്ടു സിനിമയില്‍ അഭിനയിച്ചാല്‍ ഞാന്‍ ചെയ്യുന്ന ജോലിയുടെ സെയില്സിന് ഗുണമാകും എന്ന ചിന്തയിലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒരു സിനിമ നടനായത് കൊണ്ട് അങ്ങനെ ചില ഗുണങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സാറിന്റെ അശ്വരൂഡനൊക്കെ ചെയ്യുന്ന സമയത്ത് ഞാന്‍ ജോലിയില്‍ നിന്ന് ഇടവേള എടുത്താണ് അഭിനയിക്കാന്‍ വന്നത്. ജോഷി സാര്‍ ഉള്‍പ്പടെയുള്ളവരോട് ചാന്‍സ് ചോദിച്ചിട്ടാണ് ഞാന്‍ വീണ്ടും വീണ്ടും സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. വികെ പ്രകാശ് – അനൂപ് മേനോന് ടീമിന്റെ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നിലെ നടന് ബ്രേക്ക് സമ്മാനിച്ചു”.
Post Your Comments