മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസൺ ഉടനെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതോടെ ആരാധകർ ആവേശത്തിലാണ്. ആരെല്ലാമാകും മത്സരാർത്ഥികൾ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന പ്രമുഖയെക്കുറിച്ചു തുറന്നു പറഞ്ഞു ഒരു കുറിപ്പ്. മോഡല്‍ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവായ വിനോ ബാസ്റ്റിന് പങ്കുവച്ച കുറിപ്പിൽ സെലിബ്രിറ്റിയായ ഒരു സ്ത്രീയാണ് ഇതിന് പിന്നിലെന്നും പറയുന്നു.
ബിഗ് ബോസ് സീസണ് 3 – തട്ടിപ്പുകാരിയെ സൂക്ഷിക്കുക.
‘ബിഗ് ബോസിലേക്ക് നിന്നെ ഞാന്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട് കേട്ടോ, പോകാനായി നീ തയ്യാറായിരുന്നോ’ ഈ ഡയലോഗ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളുകളില്‍ ചിലരുടെ അടുത്ത് പ്രമുഖ സെലിബ്രിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞു കാണണം. ഇനി നിങ്ങള്‍ സെലക്ടഡായി എന്ന് അറിഞ്ഞാല്‍, ഞാന്‍ റെക്കമെന്റ് ചെയ്തത് കൊണ്ടാണ് നിങ്ങള്‍ സെലക്ടായത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 20 ശതമാനമോ, 40 ശതമാനമോ ചോദിച്ചു കൊണ്ടും, നിങ്ങളെ വിമാനം കേറ്റിവിടാനായും പ്രമുഖ ഓടിയെത്തും.
read also:നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയില്ല? ബിജെപിയിൽ പുതിയ നീക്കം !!
ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായി നിങ്ങള്‍ തിരിച്ചെത്തിയാല്‍, നിനക്കീ ഭാഗ്യമൊക്കെ കിട്ടിയത് ഞാന്‍ റെക്കമെന്റ് ചെയ്തത് കൊണ്ടാണ്, ഇനി നിനക്ക് നിരവധി അവസരങ്ങള്‍ ഞാന്‍ റെഡിയാക്കി തരാം. നിന്റെ കാര്യം ഞാന്‍ മാനേജ് ചെയ്തോളാം, ലഭിക്കുന്ന പ്രതിഫലത്തിന്റെ 40% എനിക്ക്, 60% നിനക്ക്. ഇതാകും അവരുടെ അടുത്ത ഡയലോഗ്. പ്രിയ്യപെട്ട വൈറല്‍ സുഹൃത്തുക്കളേ, ബിഗ് ബോസിലേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വൈറലായ ആളുകളെ പങ്കെടുപ്പിക്കാറുണ്ട്. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ (Endemol Shine India) എന്ന കമ്ബനിയാണ് അവരുടെ സെലക്ഷന് പ്രോട്ടോകോള്‍ അനുസരിച്ച് പരിഗണനാ ലിസ്റ് തയ്യാറാക്കുന്നത്.
അവര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിങ്ങള്‍ ഉള്പ്പെട്ടിട്ടുണ്ടേല്, നിങ്ങക്ക് അവരുടെ കോള്‍ ലഭിക്കും. നിങ്ങള്‍ക്കും താല്പര്യമുണ്ട് എങ്കില്‍, നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കി അവര്‍ക്കയച്ചു കൊടുക്കുകയും, അവരൂമായി അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും. അഭിമുഖത്തിന് ശേഷം പ്രതിഫലം നിശ്ചയിക്കുകയും, എഗ്രിമെന്റിലേക്കെത്തുകയും ചെയ്യും. പ്രതിഫലം നിശ്ചയിക്കുന്നതും എഗ്രിമെന്റ് ചെയ്യുന്നതും ഏഷ്യാനെറ്റ് സ്റ്റുഡിയോ കോംപ്ലക്സില്‍ വെച്ചായിരിക്കും. ഒരിക്കലും ഏകപക്ഷീയമാകരുത് പ്രതിഫലം നിശ്ചയിക്കലും എഗ്രമെന്റ് വ്യവസ്ഥകളും.
നിങ്ങള്‍ക്ക് വേണ്ട പ്രതിഫലം നിങ്ങള്‍ ചോദിച്ചു വാങ്ങുക. ഒരു ദിവസം പതിനയ്യായിരത്തിലോ ഇരുപതിനായിരത്തിലോ കുറഞ്ഞ തുകക്ക് പോകാതിരിക്കുക. എഗ്രിമെന്റില്‍ നിങ്ങള്‍ക്ക് പറ്റാത്ത വ്യവസ്ഥകള്‍ ഒഴിവാക്കിയും, നിങ്ങള്‍ക്ക് വേണ്ടത് കൂട്ടിച്ചേര്‍ത്തും തന്നെയേ ഒപ്പിടാവൂ. ഇതിലൊന്നും പ്രമുഖ സെലിബ്രിറ്റിക്ക് യാതൊരു റോളുമില്ല. നിങ്ങള്‍ സെലക്ടഡായി എന്ന് നിങ്ങള്‍ പറയാതെ ഷോ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വരെ പ്രമുഖക്ക് അറിയാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
നിങ്ങളുടെ കഴിവിന്റെ വിയര്‍പ്പിന്റെ ഓഹരി അവിതമായി പറ്റിച്ച് കൈക്കലാക്കാനായി കെട്ടിയെഴുന്നള്ളി വരുന്നതാണ് ആയമ്മ. ആയമ്മ വിളിക്കുമ്ബോള്‍ ആ കോളുകള്‍ ഒന്ന് റെക്കോര്‍ഡ് ചെയ്ത് വെച്ചേക്ക്, ഭാവിയിലേക്ക് ആവശ്യം വരും. അവസരങ്ങള്‍ കാത്തിരിക്കുന്ന എല്ലാവര്ക്കും ആശംസകള്‍. തട്ടിപ്പിനായി ഇറങ്ങി തിരിച്ച സെലിബ്രിറ്റിക്കും ത്രീജിയാകാനായി ആശംസകള്‍…
Post Your Comments