മലയാള സിനിമയില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു നായിക നടിയാണ് ഷീല. പ്രേം നസീര്‍ എന്ന നായകനൊപ്പം നൂറില്‍പ്പരം സിനിമകളില്‍ നായികയായി അഭിനയിച്ച ഷീല, മലയാള സിനിമയിലെ ആദ്യകാല ലേഡീ സൂപ്പര്‍ താരമെന്ന വിളിപ്പേരും സ്വന്തമാക്കിയിരുന്നു. നടന്മാരെ പോലെ താരമൂല്യത്തിലും മുന്നില്‍ നിന്ന ഷീല ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സമ്പാദ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
“സിനിമയാണ് എനിക്ക് എല്ലാം നല്‍കിയത്. അഞ്ഞൂറോളം സിനിമകള്‍ ചെയ്തു. അതില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് എന്റെ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചത്. രണ്ടു സഹോദരന്മാരെ നന്നായി പഠിപ്പിച്ചു. ഇപ്പോള്‍ അവരെല്ലാം എന്നെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഞാനാണ് അവരെ ഈ നിലയിലെത്തിച്ചത് എന്നതോര്‍ത്ത് അഭിമാനമുണ്ട്. ജീവിതത്തില്‍ ഞാന്‍ കാത്തു സൂക്ഷിക്കുന്ന വലിയ സമ്പാദ്യമാണ് അത്. എനിക്ക് ഇനി ഒരു പുനര്ജന്മം വേണ്ട. ഇനി ഇവിടെഎനിക്ക് പകരം മറ്റാരെങ്കിലും ജനിക്കട്ടെ. എന്റെ ഈ ഒരൊറ്റ ജീവിതം കൊണ്ട് തന്നെ ഞാന്‍ ഹാപ്പിയാണ്. അതിര് കടന്ന മോഹങ്ങളും സ്വപ്നങ്ങളുമില്ല. എന്നെ ഒരുപാടു സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന ഒരു മകനുണ്ട് എനിക്ക്. എല്ലാം കൊണ്ട് ഹാപ്പിയാണ്”. ഷീല പറയുന്നു.
Post Your Comments