
ഭാരതിരാജ സംവിധാനം ചെയ്ത ‘എന്‍ ഉയിര് തോഴന്’ എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ബാബു. ‘പെരും പുലി, തയ്യമ്മ’ തുടങ്ങിയ ചിത്രങ്ങളിലും ബാബു നായകനായി തിളങ്ങി. എന്നാൽ ബാബുവിന്റെ സിനിമാ ജീവിതത്തിന് കുറച്ചുകാലമെ ആയുസുണ്ടായിരുന്നുള്ളു. ‘മാനസര വാഴ്ത്തുക്കളേന്‍’ എന്ന സിനിമയുടെ സംഘട്ട രംഗത്തിനിടയിൽ സംഭവിച്ച അപകടത്തില്‍ ബാബുവിന്റെ നട്ടെല്ലിന് പരിക്കേറ്റു. തുടർ ചികിത്സ നൽകിയെങ്കിലും ബാബുവിന്റെ ശരീരം തളർന്നു പോയിരുന്നു.
ഏകദേശം 25 വര്‍ഷങ്ങളായി ബാബു കിടക്കയില്‍ തന്നെയാണ്. ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നു പോകുന്നത്. നടന്റെ അവസ്ഥ അറിഞ്ഞ് ഭാരതിരാജ ബാബുവിനെ കഴിഞ്ഞ ദിവസം കാണാനെത്തിയിരുന്നു. തന്നെ സഹായിക്കണമെന്ന് പറഞ്ഞ് ബാബു കരഞ്ഞപ്പോൾ സങ്കടം സഹിക്കാനാകാതെ വികാരാധീനനാവുകയാണ് ഭാരതി രാജ. 1991 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തിലാണ് ബാബു ആദ്യം അഭിനയിക്കുന്നത്.
Post Your Comments