
നടൻ വിജയ്‌യും മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും തമ്മിൽ ഒന്നിക്കുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരുടെയും കൂടിക്കാഴ്ച പുതിയ ചിത്രത്തിനെന്ന സൂചന. കാളിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇത്തരത്തിൽ ഒരു അഭ്യൂഹം പറക്കാൻ കാരണം.
‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ. നന്ദി വിജയ് സർ. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്’. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് കാളിദാസ് കുറിച്ചു.
https://www.instagram.com/p/CJ0A3oinVRl/?utm_source=ig_web_copy_link
വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രം ജനുവരി 13–ന് റിലീസിനെത്തുകയാണ്. കാളിദാസ് അഭിനയിച്ച പാവകഥകളിലെ പ്രകടനം മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമ വിടാൻ ഒരുങ്ങിയ സമയത്താണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് കാളിദാസ് മുമ്പ് പറഞ്ഞത് ചർച്ചയായിരുന്നു.
Post Your Comments