തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവീനോ തോമസിനെ തിരഞ്ഞെടുത്തു. പ്രളയ കാലത്തു രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടോവിനോ. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേയ്ക്കു സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാൻ സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ സന്നദ്ധസേന വലിയ മുതൽക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/PinarayiVijayan/posts/3699007620191041
Post Your Comments