GeneralLatest NewsNEWSTV Shows

നെഗറ്റീവ് റോളുകളിൽ നിന്ന് റൊമാന്റിക് വേഷത്തിലേക്ക് ; സീരിയൽ വിശേഷങ്ങൾ പങ്കുവെച്ച് നടി സോനു

എനിക്ക് മലയാളം സീരിയലുകൾ നഷ്ടമായി തുടങ്ങിയിരുന്നു അപ്പോഴാണ് ഈ കഥാപാത്രം ലഭിച്ചത് സോനു

ടെലിവിഷൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനു സതീഷ്. പരമ്പരകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ സോനു, ഇപ്പോൾ ‘സുമംഗലി ഭവ’ എന്ന പരമ്പരയിലെ ദേവു എന്ന നായികാ കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. സ്ഥിരം ചെയ്തു വന്നിരുന്ന വില്ലത്തി വേഷത്തിൽ നിന്നും മോചനം കിട്ടിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സോനു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

”എനിക്ക് മലയാളം സീരിയലുകൾ നഷ്ടമായി തുടങ്ങിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ദേവു എന്ന കഥാപാത്രം എന്നെ തേടിയെത്തിയത്. അതിന്റെ പ്ലോട്ട് ഇഷ്ടമായപ്പോൾ, ചെയ്യാൻ തീരുമാനിച്ചു. തുടക്കത്തിൽ വിഷമകരമായിരുന്നു കാര്യങ്ങൾ. ഭാഗ്യത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ സാധിച്ചു. ഇപ്പോൾ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്”, സോനു പറയുന്നു.

പരമ്പരകളിലെല്ലാം നെഗറ്റീവ് റോളുകൾ ചെയ്തു. അങ്ങനെ, എനിക്ക് ഒരിക്കലും ഒരു റൊമാന്‍റിക് വേഷം ചെയ്യാൻ അവസരം ലഭിച്ചില്ല. ഈ പരമ്പരയിൽ അതിന് സാധിച്ചു. റിച്ചാർഡും ഞാനു തമ്മിൽ ഓഫ് സ്ക്രീനിൽ നല്ല ബോണ്ടാണ്. ഇത് ദേവുവിനെയും സൂര്യനെയും നന്നായി അവതരിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പ്രേക്ഷകർ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിൽ സന്തോഷമുണ്ട് സോനു പറയുന്നു.

shortlink

Post Your Comments


Back to top button