മമ്മൂട്ടി കരുത്തുറ്റ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഐവി ശശി സംവിധാനം ചെയ്ത ‘അതിരാത്രം’. താരാദാസ് എന്ന അധോലോക നായകന്റെ റോളില്‍ മമ്മൂട്ടി തകര്‍ത്താടിയ സിനിമ അക്കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ പിന്നീട് വീണ്ടും അതിനു ഒരു രണ്ടാം ഭാഗം ഒരുങ്ങിയപ്പോള്‍ ആ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ‘ബല്‍റാം വേഴ്സസ് താരാദാസ്’ എന്ന പേരില്‍ ഐവി ശശി തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം സംവിധാനം ചെയ്തപ്പോള്‍ രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമകളുടെ മമ്മൂട്ടി കഥാപാത്രത്തെ ആ സിനിമയിലൂടെ ശക്തമായി അടയാളപ്പെടുത്താന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ടി.ദാമോദരന്‍ രചന നിര്‍വഹിച്ച ‘ഇന്‍സ്പെക്ടര്‍ ബല്‍റാം’ എന്ന സിനിമയിലെ ‘ബല്‍റാം’ എന്ന കഥാപാത്രത്തെയും ജോണ്‍ പോള്‍ രചന നിര്‍വഹിച്ച ‘അതിരാത്രം’ എന്ന സിനിമയിലെ താരദാസിനെയും ചേര്‍ത്തു വച്ചുണ്ടാക്കിയ ബിഗ്ബജറ്റ് ചിത്രം ‘ബല്‍റാം വേഴ്സസ് താരാദാസ്’ അന്ന് വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു. തന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ ‘അതിരാത്രം’ എന്ന സിനിമയെക്കുറിച്ചും അതിന്റെ രണ്ടാം ഭാഗം എടുത്തപ്പോള്‍ തന്റെ പ്രസക്തി എന്തായിരുന്നുവെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോണ്‍ പോള്‍ തുറന്നു പറയുന്നു.
“ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചലച്ചിത്ര സങ്കല്‍പം ആദ്യം ആലോചിക്കുമ്പോള്‍ ടി. ദാമോദരനും ഐവി ശശിയും ഞാനുമായി ചേര്‍ന്ന് തന്നെയാണ് അത് ആലോചിച്ചത്. പക്ഷേ അന്നും എന്നെ അത് മോഹിപ്പിച്ചില്ല, പിന്നീട് ഞാന്‍ അതില്‍ നിന്ന് പിന്മാറി. കാരണം ഒരു താരാദാസിനെ സൃഷ്ടിക്കുന്ന എന്ന എന്റെ പാഷന്‍ ആ സിനിമയോടെ തന്നെ അവസാനിച്ചിരുന്നു. ടി.ദാമോദരനും ഐവി ശശിയും താല്‍പര്യമെടുത്തിട്ടാണ് അതിനൊരു രണ്ടാം ഭാഗം വന്നത്”. ജോണ്‍ പോള്‍ പറയുന്നു.
Post Your Comments