സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് സജിൻ. താരത്തിന്റെ ഭാര്യ ജനപ്രിയ നടിയായ ഷഫ്‌നയാണ്. ബാലതാരമായും നായികയായും ശ്രദ്ധനേടിയ ഷഫ്‌നയുമായുള്ള വിവാഹത്തെക്കുറിച്ചു പറയുകയാണ് സജിൻ ഇപ്പോൾ. 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം.
ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചു സജിന്റെ വാക്കുകൾ ഇങ്ങനെ… ”ഷഫ്നയുമായുള്ള വിവാഹം ചെറിയ പ്രശ്‌നമൊന്നുമല്ലായിരുന്നു. വലിയ പ്രതിസന്ധികളായിരുന്നു. അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്ബോള്‍ എനിക്ക് പ്രായം 24 ആയിരുന്നു. ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞതോടെയാണ് പലതും സോള്‍വ് ആകുന്നത്.”
read also:‘ഞാൻ ‘ഗേ’യല്ല, ട്രാന്‍സ് വുമണാണ്’ ; സിനിമാ ലോകത്ത് ചർച്ചയായി ഫാഷന്‍ ഡിസൈനരുടെ വെളിപ്പെടുത്തൽ
”ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണ്. ഞാന്‍ ഒന്ന് നോക്കിയാല്‍ തന്നെ ഷഫ്‌നയ്ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. എന്റെ മുഖം കണ്ടാല്‍, എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അവള്‍ക്കത് മനസിലാകും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവള്‍ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ശരിക്കും ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട്. എല്ലാത്തിനും എന്റെ ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ.” താരം ഭാര്യയെക്കുറിച്ചു പറഞ്ഞു
Post Your Comments