തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ചെയ്ത രാജസേനന്‍ താന്‍ സിനിമയില്‍ നടത്തിയ വലിയ പരീക്ഷണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. പ്രമേയപരമായി വലിയ ഒരു പരീക്ഷണമൊന്നും തനിക്ക് അവകാശപ്പെടാനില്ലെങ്കിലും നടീ,നടന്മാരുടെ കാര്യത്തില്‍ അതല്ല സ്ഥിതിയെന്ന് ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് രാജസേനന്‍. ഒട്ടേറെ നാടക നടന്മാരെയും, നടിമാരെയും സിനിമയില്‍ കൊണ്ടുവന്ന തനിക്ക് ‘കഥാനായകന്‍’ എന്ന സിനിമയില്‍ ഒരു കഥകളി കലകാരന് ഒരു മുഴുനീള വേഷം നല്‍കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായി കാണുന്നുവെന്ന് രാജസേനന്‍ പറയുന്നു.
“ഞാന്‍ സിനിമയില്‍ ചെയ്ത വലിയ കാര്യങ്ങളില്‍ ഒന്നാണത്. കലാമണ്ഡലം കേശവനെ പോലെയുള്ള മഹാനായ കലാകാരനെ എന്റെ സിനിമയില്‍ മികച്ച ഒരു വേഷം നല്‍കാന്‍ സാധിച്ചു. ഒരുവിധം അങ്ങനെ ആരും ധൈര്യപ്പെടാത്ത കാര്യമാണ്. സിനിമയിലെ അത്രയും വലിയ റോള്‍ ഒരു കഥകളി നടനെ ഏല്‍പ്പിക്കുന്നത്. മലയാളത്തിലെ തന്നെ സീനിയര്‍ താരങ്ങളെ മാത്രമേ അത്തരം കഥാപാത്രം വരുമ്പോള്‍ ആലോചിക്കുള്ളൂ പക്ഷേ ഞാന്‍ വേറിട്ട രീതിയില്‍ ചിന്തിച്ചു. പയ്യാരത്ത് പത്മനാഭന്‍ എന്ന കഥനായകനിലെ ശക്തമായ കഥാപാത്രം കലാമണ്ഡലം കേശവനെ പോലെയുള്ള ഏറെ പ്രഗല്‍ഭനായ ഒരു കലാകാരന്‍ ചെയ്‌താല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയാണ് എന്റെ മനസ്സില്‍ വന്നത്. എനിക്ക് അങ്ങനെയുള്ള പരീക്ഷണങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്”.
Leave a Comment