![](/movie/wp-content/uploads/2021/01/rahman-2.jpg)
പുതുവർഷത്തിൽ കൈനിറയെ ചിത്രങ്ങളുമായി നടൻ റഹ്മാൻ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.തമിഴിൽ മോഹൻരാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്ത സിനിമ പ്രദർശന സജ്ജമായി. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്മാന്റേത്. ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘സീട്ടിമാർ’ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്മാൻ ഹൈദരാബാദിൽ തന്നെ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘പൊന്നിയിൻ സെൽവനിൽ’ ജോയിൻ ചെയ്തു.
ജയം രവി, അർജ്ജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ ‘ജനഗണമന’, വിശാലിനൊപ്പം ‘തുപ്പറിവാളൻ 2’ എന്നിവയാണ് 2021ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ ‘രണം’ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ്. ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും. പീക്കോക് ആർട്ട് ഹൗസ്സിനു എം.കെ. സുഭാകരനും അഞ്ജു വർഗീസ് വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം കശ്മീരിൽ തുടങ്ങും.
Post Your Comments