മകന് വേണ്ടി ആ മൂന്ന്‌ വലിയ സിനിമകള്‍ ഞാന്‍ ഉപേക്ഷിച്ചു: നടി ശിവദ

അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു

പത്ത് ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ ‘പുറം കാഴ്ചകള്‍’ എന്ന ലാല്‍ ജോസിന്റെ ലഘു ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് ശിവദ. പിന്നീട് ‘സു…സു…. സുധീ വാത്മീകം’ എന്ന സിനിമയിലൂടെ ജനപ്രിയ നടിയായി മാറിയ ശിവദ വിവാഹ ശേഷമുള്ള തന്റെ സിനിമാ സൗഭാഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. പക്ഷേ മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന്‍ വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശിവദ പറയുന്നു.

“വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന്‍ വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ്”. ശിവദ പങ്കുവയ്ക്കുന്നു.

Share
Leave a Comment