CinemaGeneralLatest NewsMovie GossipsNEWS

ദീപിക ധരിച്ച കമ്പിളി കോട്ടിന്റെ വില രണ്ട് ലക്ഷം ; കണ്ണുതള്ളി ആരാധകർ

വൂളൻ കോട്ടിന്റെ വില USD 2,928 ആണ് അതായത് 2,14,854 രൂപ വില മതിക്കുന്നതാണ്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. താരത്തിന്റെ സിനിമകൾ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. ഭർത്താവും നടനുമായ രൺവീർ സിംഗിനൊപ്പം രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ വെച്ചായിരുന്നു താരത്തിന്റെ പുതുവർഷാഘോഷം. ദീപികയുടെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ഇപ്പോഴിതാ ദീപികയുടെ പുതിയ ചിത്രവും താരം അണിഞ്ഞിരിക്കുന്ന കോട്ടുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

https://www.instagram.com/p/CJlb4axj4JA/?utm_source=ig_web_copy_link

ബാലെൻസിയാഗയുടെ വൂളൻ കോട്ടാണ് ദീപിക ധരിച്ചിരിക്കുന്നത്. ഗ്രേകളറിലുള്ള ചെക്ക് ഡിസൈൻ ആണ് കോട്ടിന്. നീളമുള്ള കയ്യും, പോക്കറ്റും ഡ്രാപ്പ്ഡ് സ്കാർഫുമൊക്കെയുള്ള ഈ കോട്ട് കാണാൻ മാത്രമല്ല. തണുപ്പ് കാലത്ത് ഉപയോഗിക്കാവുന്ന മികച്ച വസ്ത്രം തന്നെയാണ്.കോട്ടിനൊപ്പം വെള്ളപാന്റുമാണ് ദീപിക അണിഞ്ഞിരിക്കുന്നത്. എന്നാൽ ഈ കോട്ടിന്റെ വില കേട്ടാണ് ആരാധകർ ഇപ്പോൾ ഞെട്ടുന്നത്. ഈ വൂളൻ കോട്ടിന്റെ വില USD 2,928 ആണ് അതായത് 2,14,854 രൂപ വില മതിക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button