
തമിഴ്നാട് സർക്കാർ തീരുമാനം പിൻവലിച്ചതിനു പിന്നാലെ കൊൽക്കത്ത തിയറ്ററിൽ നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത രാജ്യാന്തര ചലചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിയറ്ററുകളിൽ നൂറ് ശതമാനം പ്രവേശനം അനുവദിച്ച തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പൂര്‍ണതോതില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മമതാ ബാനര്‍ജി നീക്കം നടത്തുന്നത്. ഇതോടെ കേന്ദ്രവും മമത സര്‍ക്കാരും തമ്മിലുളള രാഷ്ട്രീയ തര്‍ക്കം സിനിമാരംഗത്തേക്കും നീങ്ങുകയാണ്.
കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതോടെ നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് ഇറക്കിയ ഉത്തരവ് വെളളിയാഴ്ച വൈകീട്ടോടെ തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
Post Your Comments