മലയാളികൾ ഉൾപ്പടെ തമിഴിൽ നിരവധി ആരാധകരുള്ള നടനാണ് ‘തല’യെന്ന് അറിയാപ്പെടുന്ന അജിത്ത്. ‘വലിമൈ’ ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം അന്തിമഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് റിലീസ് എന്നത്തേക്ക് ഉണ്ടാവുമെന്ന ചർച്ചയിലാണ് ആരാധകർ. എന്നാല്‍ റിലീസിനെ സംബന്ധിച്ച് തന്റെ നിലപാട് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചതായാണ് പുതിയ വിവരം.
മെയ് ഒന്നിന് അജിത്തിന്റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം ‘വലിമൈ’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ റിലീസിനെക്കുറിച്ച് തല്ക്കാലം ആലോചിക്കേണ്ടെന്നാണ് അജിത്ത് നിര്‍മ്മാതാക്കളോട് അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് തന്റെ തീരുമാനമായി അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.
‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
Post Your Comments