മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത നടി ഉര്‍വശി തന്റെ വ്യക്തി ജീവിതത്തിലെ സുഹൃത്ത് ബന്ധങ്ങളെക്കുറിച്ച് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.
“ഞാന്‍ ചെയ്തിട്ടുള്ള സിനിമകളേക്കാള്‍ ഞാന്‍ ചെയ്യാതെ വിട്ടിട്ടുള്ള സിനിമകളാണ് കൂടുതലും, അയ്യോ അവരുടെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. നമുക്ക് വ്യകതിപരമായി അടുപ്പമുള്ളവര്‍ നമ്മളോട് അകലം കാണിച്ചാല്‍ അതൊരു സങ്കടമായി മനസ്സില്‍ കിടക്കും, അത് സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളാണ്. ഒരു പുരുഷനുമായി സൗഹൃദം ഉണ്ടെങ്കില്‍ ഒരു അതിര്‍ വരമ്പിട്ട് കൊണ്ട് മാത്രമേ മുന്നോട്ടു പോകാവൂ. സ്ത്രീ സുഹൃത്തുക്കളേക്കാള്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ കഴിയുന്ന പുരുഷ സുഹൃത്തുക്കളുണ്ട് എനിക്ക്.എന്നിരുന്നാലും അതിനൊക്കെ ഒരു മാര്‍ജിന്‍ വേണം, അതിനപ്പുറത്തേക്ക് ഒരു സൗഹൃദം നമ്മുടെ സമൂഹം അതിനു അനുവദിച്ചിട്ടില്ല. നമ്മള്‍ ആ സമൂഹത്തില്‍ വളര്‍ന്നത് കൊണ്ടാകാം നമ്മുടെ മനസ്സും അതിനു അനുവദിക്കില്ല. ഒരു പരിധിക്കപ്പുറമുള്ള സുഹൃത്ത് ബന്ധം എനിക്ക് പറ്റില്ല. ഞാന്‍ എന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ പറഞ്ഞു ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കാറില്ല എന്ന് എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഒരു പരാതിയുണ്ട്. ഒരാളെ വിളിച്ചു എന്റെ ഭാഗത്ത് അല്ല തെറ്റ് അത് ഇങ്ങനെയാണ് കേട്ടോ നടന്നത് എന്ന രീതിയില്‍ അവരില്‍ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ ശ്രമിക്കാറേയില്ല”. ഉര്‍വശി പറയുന്നു.
Post Your Comments