BollywoodGeneralLatest NewsMovie GossipsNEWS

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ് ; സഹ സംവിധായകൻ ഋഷികേശ് പവാര്‍ ഒളിവില്‍

സുശാന്ത് ഒടുവിൽ അഭിനയിച്ച ഏതാനും സിനിമകളിലെ സഹ സംവിധായകനായിരുന്നു ഋഷികേശ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തേടുന്ന സഹ സംവിധായകൻ ഋഷികേശ് പവാര്‍ ഒളിവിൽ പോയതായി വിവരം. ഋഷികേശ് സുശാന്തിന് മയക്കു മരുന്ന് എത്തിച്ചു നൽകിയിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

അടുത്തിടെ അറസ്റ്റ് ഭയന്ന് ബോംബെ ഹൈക്കോടതിയില്‍ ഋഷികേശ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇത് പ്രകാരം വ്യാഴാഴ്ച സെഷന്‍സ് കോടതി ജാമ്യാപേക്ഷ നൽകി. എന്നാൽ ഇത് തള്ളിയതിനെ തുടര്‍ന്ന് എന്‍.സി.ബി ഋഷികേശിനെ തേടി ചെമ്പൂരിലെ വീട്ടില്‍ എത്തിയിരുന്നെങ്കിലും ഋഷികേശിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

വീട്ടില്‍ നിന്ന് ഋഷികേശിന്‍റെ ലാപ്പ്‌ടോപ്പ് എന്‍.സി.ബി പിടിച്ചെടുത്തെന്നും അതിൽ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കടേ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

ദീപേഷ് സാവന്ത് എന്ന മയക്കുമരുന്ന് വിതരണക്കാരനെ ചോദ്യം ചെയ്ത ശേഷമാണ് ഋഷികേശും സുശാന്തും തമ്മിലുള്ള ബന്ധം എൻസിബിക്ക് മനസ്സിലായത്. സുശാന്ത് ഒടുവിൽ അഭിനയിച്ച ഏതാനും സിനിമകളിലെ സഹ സംവിധായകനായിരുന്നു ഋഷികേശ്.

shortlink

Related Articles

Post Your Comments


Back to top button