മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്ത് രപരാധിയും ശാന്തനുംനല്ല മനുഷ്യനാണെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്ങും മീറ്റു സിങ്ങും സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് ജെ ജെ ഷിന്‍ഡെ ഇക്കാര്യം വ്യക്തമാക്കിയത്.
സുഷാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി നല്കിയ പരാതിയിലാണ് സബര്‍ബന്‍ ബാന്ദ്ര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതു റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സഹോദരിമാര്‍ കോടതിയെ സമീപിച്ചത്.
”എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന സിനിമയിലെ സുശാന്തിന്റെ അഭിനയത്തെ ജസ്റ്റിസ് ഷിന്‍ഡെ പ്രശംസിച്ചു, കൂടാതെ താന്‍ ഒരു നല്ല മനുഷ്യനാണെന്ന് നടന്റെ മുഖത്ത് നിന്ന് ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ”എന്തുതന്നെയായാലും… സുശാന്ത് സിംഗ് രജ്പുത്തിന്റെ മുഖത്ത് നിന്ന് ഒരാള്‍ നിരപരാധിയും ശാന്തനുമാണെന്നും ഒരു നല്ല മനുഷ്യനാണെന്നും മനസ്സിലാക്കാന്‍ കഴിയും,” ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
Post Your Comments