CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ അതില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു: കാരണം വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍

'പ്രജ'യില്‍ ഞാന്‍ എഴുതിയ ഡയലോഗ് പറഞ്ഞു  മോഹന്‍ലാല്‍  അഭിനയിച്ചപ്പോള്‍ സ്ക്രീനില്‍ അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു

താന്‍ എഴുതിയ സിനിമയിലെ നെടുനീളന്‍ സംഭാഷണങ്ങള്‍ പറയാന്‍ ഏറ്റവും മിടുക്കനായ നടന്‍ സുരേഷ് ഗോപി ആണെന്നും, എത്ര കടുകട്ടി ഡയലോഗ് കൊടുത്താലും സുരേഷ് ഗോപി അത് നിഷ്പ്രയസ്മായി ചെയ്യുമെന്നും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. താന്‍ എഴുതിയ കടുപ്പമേറിയ സംഭാഷണങ്ങള്‍ ഏതെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായായിരുന്നു താരം. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ജി പണിക്കരുടെ പ്രതികരണം.

“ഞാന്‍ എഴുതിയ ‘പ്രജ എന്ന’ സിനിമയിലെ സംഭാഷണങ്ങള്‍ മോഹന്‍ലാല്‍ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മോഹന്‍ലാല്‍ അങ്ങനെയൊരുരു വേഷം ചെയ്തപ്പോള്‍ എനിക്ക് ഭയമുണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കില്‍ ഏതു നെടുനീളന്‍ ഡയലോഗ് കൊടുത്താലും അതൊക്കെ അയാള്‍ക്ക് ഈസിയാണ്.  ‘പ്രജ’യില്‍ ഞാന്‍ എഴുതിയ ഡയലോഗ് പറഞ്ഞു  മോഹന്‍ലാല്‍  അഭിനയിച്ചപ്പോള്‍ സ്ക്രീനില്‍ അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു, ഇത് ഞാന്‍ മോഹന്‍ലാലിനോട് പറയുകയും ചെയ്തു. ‘ഡബ്ബിംഗ് കഴിയുമ്പോള്‍ സൂപ്പര്‍ ആകും ആശാനേ’ എന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ഞാന്‍ എഴുതിയ സിനിമകളില്‍ പ്രജയായിരുന്നു ഡയലോഗിന്റെ കാര്യത്തില്‍ അതിര് കടന്നത്. അത് ആ സിനിമയുടെ വിജയത്തെയും ബാധിച്ചു”.

shortlink

Related Articles

Post Your Comments


Back to top button