ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് രാജിനി ചാണ്ടി. നടിയുടെ പുത്തൻ ഫോട്ടോ ഷൂട്ടിന് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളാണ് ലഭിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജിനി ചാണ്ടി പറയുന്നതിങ്ങനെ.. ” ‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ’ ഇങ്ങനെയൊക്കെ ഉള്ള കമന്റുകള്‍ പറഞ്ഞവരുണ്ട്. പക്ഷേ ഞാന്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്.
read also:നാട്ടുകാരോട് പറയാന്‍ എന്ത് യോഗ്യത? കോവിഡ് കോളര്‍ ട്യൂണില്‍ നിന്ന് ബച്ചന്റെ ശബ്ദം മാറ്റണമെന്ന് ഹര്‍ജി
എന്റെ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ‘ആന്റി അടിപൊളി ലുക്ക് ആയിട്ടുണ്ട്’ എന്ന് പറഞ്ഞു.” താരം പറഞ്ഞു
”ഫോട്ടോഷൂട്ടിനു ഡ്രസ്സ് കൊണ്ട് വന്നപ്പോള്‍ ഞാന്‍ ആതിരയോട് ചോദിച്ചു ഇത് ധരിച്ചുകൊണ്ട് ഫോട്ടോ എടുത്താല്‍ ഒരുപാട് മോശം അഭിപ്രായം വരില്ലേ എന്ന്. എന്നാല്‍ അവരെ നിരാശപ്പെടുത്താനും വയ്യ, കൊടുത്ത വാക്ക് പാലിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ ആ വസ്ത്രം ധരിക്കാന്‍ തന്നെ തീരുമാനിച്ചു. അതില്‍ എനിക്ക് ഒരു തെറ്റും തോന്നിയില്ല. മോശമായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.” രാജിനി ചാണ്ടി വ്യക്തമാക്കി
Post Your Comments