ജൂഡ് ആന്റണി ചിത്രം ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രാജിനി ചാണ്ടി. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി. ഇപ്പോഴിതാ രാജിനിയുടെ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്.
മോഡേൺ വസ്ത്രത്തിൽ തകർപ്പൻ ലുക്കിലാണ് രജനി ചാണ്ടി എത്തിയിരിക്കുന്നത്. നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
ഫോട്ടോഗ്രാഫറായ ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Post Your Comments