തന്റെ ഗർഭകാലം ആഘോഷിക്കുകയാണ് നടിയും അവതാരകയുമായ പേർളി മാണി. പേർളിയുടെ വളകാപ്പ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പൊതിച്ചോറ് കഴിക്കുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് പേളി.പേർളിയുടെ പുതിയ ഫുഡ് വ്ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചിരിക്കുന്നത്.
അമ്മ ഉണ്ടാക്കി തരുന്ന പൊതിച്ചോറിന് ഭയങ്കര രുചിയാണെന്ന് പറഞ്ഞ പേളി പൊതിച്ചോറ് കെട്ടാനുള്ള ഇല വെട്ടാൻ പോകുന്നതും ഭക്ഷണം പാകം ചെയ്യുന്നതും അത് രസകരമായി പൊതിയുന്നതുമൊക്കെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. പൊതിച്ചോർ കെട്ടി അരമണിക്കൂർ കഴിഞ്ഞ് അത് ആസ്വദിച്ച് കഴിക്കുന്ന പേളിയെയും വീഡിയോയിൽ കാണാം. നിരവധി പേരാണി ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
Post Your Comments