തമിഴ് നടി ആനന്ദി വിവാഹിതയായി. ബിസിനസ്സ്മാൻ ആയ സോക്രട്ടീസ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രഭു സോളമന് സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടിയാണ് ആനന്ദി.
മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു .
ചണ്ടി വീരന്, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹം . തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം സിനിമകളാണ് ആനന്ദിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
Post Your Comments