CinemaGeneralMollywoodNEWS

ഡാന്‍സ് എനിക്ക് ഭയമായിരുന്നു, എനിക്ക് സാധിക്കാത്തത് പ്രേം നസീറിന് സാധിക്കുമായിരുന്നു

അത് പോലെ ഡാന്‍സ് ചെയ്യുക എന്നതും ഭയമായിരുന്നു

മലയാള സിനിമയുടെ അറുപതുകളില്‍ എല്ലാത്തരം വേഷങ്ങളും ചെയ്തു കൈയ്യടി നേടിയ നടനാണ് മധു. ഹീറോ വേഷങ്ങള്‍മാത്രം സ്വീകരിക്കാതെ വ്യത്യസ്ത വേഷങ്ങള്‍ സ്വീകരിച്ചു കൊണ്ട് മലയാള സിനിമയില്‍നിറഞ്ഞു നിന്ന മധുവിനെ വിരഹ കാമുകനെന്ന നിലയില്‍ മലയാള സിനിമ ടൈപ്പ് കാസ്റ്റ് ചെയ്തെങ്കിലും ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ചു കൊണ്ടായിരുന്നു സിനിമയിലെ മധുവിന്റെ പ്രയാണം. നടന്‍, സംവിധായകന്‍,നിര്‍മ്മാതാവ് അങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മധു തനിക്ക് ഒരിക്കലും സിനിമയില്‍ ചെയ്യാന്‍ കഴിയാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

“സിനിമയില്‍ എന്നെക്കൊണ്ടു രണ്ടു കാര്യങ്ങള്‍ മാത്രം സാധിക്കില്ലായിരുന്നു. ഒന്ന് ഗായകന്റെ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നത്, മറ്റൊന്ന് ഡാന്‍സ്, സംഗീതവുമായി ബന്ധപ്പെട്ടു അത് മൂളാന്‍ ഒരു താളമില്ലാത്ത നടനായിരുന്നു ഞാന്‍. പ്രേം നസീറിന് നല്ല താളബോധവും ഗാനങ്ങള്‍ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലുമാണ്. അത് കൊണ്ടാണ് പ്രേം നസീറിന്റെ ലിപ് മൂവ് മെന്റ് പ്രേക്ഷകര്‍ പ്രേം നസീര്‍ പാടിയ ഗാനമായി തന്നെ സ്വീകരിച്ചത്. അത് പോലെ ഡാന്‍സ് ചെയ്യുക എന്നതും ഭയമായിരുന്നു. അന്ന് ഹീറോയ്ക്ക് അധികം ഡാന്‍സ് സിനിമയില്‍ ഇല്ലെങ്കിലും എനിക്കൊരു ഭയമുണ്ടായിരുന്നു. എന്റെ സിനിമയില്‍ ഡാന്‍സ് മാസ്റ്റര്‍ ഉണ്ടെങ്കില്‍ ആവശ്യമില്ലാത്ത സ്റ്റെപ്പ് കളിക്കാന്‍ എന്നോട് പറയരുതെന്ന് ഞാന്‍ പറയുമായിരുന്നു. ഇന്നത്തെ കാലത്ത് ഹീറോയായിട്ടുള്ള നടന്മാര്‍ക്ക് ഡാന്‍സ് അനിവാര്യമായിരിക്കെ ഞാന്‍ ഈ കാലഘട്ടത്തിന്റെ നടനായിരുന്നുവെങ്കില്‍ ആ ഒരൊറ്റ കാരണത്തിന്റെ പേരില്‍ സിനിമയിലെ ഹീറോ വേഷം ചെയ്യില്ലായിരുന്നു”. മധു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button