വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം. കൊലപാതകമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ കേസിൽ വാദം കേൾക്കുന്നതിനിടെ താരത്തെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് കോടതി. സുശാന്തിനെ നിഷ്കളങ്കനെന്നും ശാന്തനെന്നുമാണ് കോടതി വിശേഷിപ്പിച്ചത്.
‘സുശാന്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം, അയാൾ ഒരു നിഷ്കളങ്കനും ശാന്തനും നല്ലൊരു മനുഷ്യനും ആയിരുന്നു’: സുശാന്തിന്റെ സഹോദരിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എസ്എസ് ഷിൻഡെ, എംഎസ് കാർണിക് എന്നിവർ അധ്യക്ഷരായ ബഞ്ച് നിരീക്ഷിച്ചു.
ജൂൺ 14 ന് മുംബൈയിലെ വസതിയിൽ വെച്ചാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments