സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോൾ മഴയത്ത് ലിഫ്റ്റ് കൊടുത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം അനുഭവവുമായി അപര്‍ണ എന്ന യുവതി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടന് ആര്യന് രമണി ഗിരിജവല്ലഭന്‍ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ അപര്ണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.
‘പ്ലസ് ടുക്കാരുടെ പ്രൊഫൈലില്‍ നിന്ന് ഇന്‍ബോക്സില്‍ വരുന്ന മെസ്സേജുകള്‍ കണ്ട് ഭൂമി പിളര്‍ന്ന് പോയിരുന്നെന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ട്…അത് കൊണ്ട് തന്നെ ഇതില്‍ ഒരു ഞെട്ടലും തോന്നുന്നില്ല’ എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് അശ്വതി പ്രതികരിച്ചിരിക്കുന്നത്.
മഴയത്ത് പത്താം ക്ലാസുകാരന് ലിഫ്റ്റ് കൊടുത്തപ്പോഴുണ്ടായ അനുഭവമാണ് അപർണയുടെ വീഡിയോ. ശരീരഭാഗത്ത് സ്പര്‍ശിച്ചോട്ടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. അത് കേട്ട് താന്‍ ഞെട്ടിപ്പോയി. ഇത്രയും ചെറിയ പ്രായത്തില്‍ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപര്‍ണ ചോദിക്കുന്നത്.
Post Your Comments