മഞ്ജു വാര്യരെയും ബിജുമേനോന്റെയും കേന്ദ്രകഥാപാത്രങ്ങളാക്കി മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. സഹോദരന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നേരത്തെ മഞ്ജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ആണ് മോഹന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച അഭിനയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അനു.
സോഷ്യൽ മീഡിയയിലൂടെയാണ് അനു മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ വിത്ത് ആനി അമ്മ, മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കുക എന്നത് വലിയ സന്തോഷമായിരുന്നു”താങ്കളുടെ എഫോർട്ടിനും പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനർജിക്കും ഞാൻ എന്നും നന്ദിയുള്ളവനാണ് ‘ മഞ്ജു വാര്യരെ ടാഗ് ചെയ്തുകൊണ്ട് അനു മോഹൻ കുറിച്ചു. മഞ്ജുവിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു അനുവിന്റെ കുറിപ്പ്.
Leave a Comment