CinemaLatest NewsMovie GossipsNEWSTollywood

തെലുങ്കിൽ കൈനിറയെ ചിത്രങ്ങളുമായി പ്രിയാമണി; ചിരഞ്‍ജീവിയുടെ ലൂസിഫര്‍ റീമേക്കിലും നായികയാകും

വെങ്കടേഷ് നായകനാകുന്ന അസുരന്റെ റീമേക്കിലും പ്രിയാമണിയാണ് നായിക

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിൽ ഉൾപ്പടെ നിരവധി ഭാഷകളിൽ തിളങ്ങിയ നടി വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരൻ നാരപ്പ എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിൽ നടൻ വെങ്കടേഷ് ദഗുബാടിയുടെ നായികയായി പ്രിയാമണി ആണ് എത്തുന്നത്. ഇപ്പോഴിതാ വേണ്ടതും ഒരു റീമേക്ക് ചിത്രത്തിൽ പ്രിയാമണി എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

മലയാളം സിനിമയായ ലൂസിഫറിന്റെ റിമേക്കിൽ ചിരഞ്ജീവിക്കൊപ്പം പ്രിയാമണിയും എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും.

shortlink

Related Articles

Post Your Comments


Back to top button