
ബോളിവുഡ് സൂപ്പർ താരം കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ താരത്തിന് നേരെ നിരവധി വിമർശനമാണ് ഉയരുന്നത്. കോവിഡ് സാഹചര്യത്തിൽ ആമിര്‍ ഖാൻ മാസ്ക് ധരിക്കാതെ നിൽക്കുന്നതിനെതിരെയാണ് ഒരുപറ്റം ആളുകളുടെ വിമർശനം.
മുംബൈയിലെ ആരാം നഗറിലാണ് കുട്ടികളോടൊപ്പം താരം ക്രിക്കറ്റ് കളിച്ചത്. താരത്തിന്‍റെ കളി കാണാൻ നിരവധി പേര്‍ മൈതാനത്തിന് ചുറ്റും കൂടി. കളി കഴിഞ്ഞ ശേഷമാണ് ആമിര്‍ മാസ്ക് വയ്ക്കുന്നതായി വീഡിയോയിലുള്ളത്. വീഡിയോയില്‍ ആരും തന്നെ മാസ്‌ക് ധരിക്കാത്തതായും വീഡിയോയിലുണ്ട്. താരങ്ങൾ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്.
https://www.instagram.com/tv/CJv8Othnb-W/?utm_source=ig_web_copy_link
Post Your Comments