തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം എന്ന തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കേന്ദ്രത്തിന്‍റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 100 ശതമാനം പ്രവേശനം എന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകള്‍.
100 ശതമാനം പ്രവേശനം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നപക്ഷം സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലും വിജയ് നായകനാവുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ തീരുമാനം. സംഘടനാ അധ്യക്ഷന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഇക്കാര്യം അറിയിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളും മാസ്റ്റര്‍, ഈശ്വരന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും.13നാണ് വിജയ്‍യുടെ മാസ്റ്ററിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിമ്പുവിന്‍റെ ‘ഈശ്വരന്‍’ 14 നും റിലീസ് ചെയ്യും. വിജയ് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ആവശ്യപ്പെട്ടതാണ് തിയറ്ററുകൾ തുറക്കാനുള്ള അനുമതി.
Post Your Comments