
സിനിമാതാരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് പതിവാകുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ.
വിരാട് കോലിയും അനുഷ്ക ശര്‍മയും അവരുടെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഒരു മാധ്യമം അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചത്. ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. സുഹൃത്തുക്കളേ, ഇത് ഇപ്പോൾ നിർത്തുക എന്ന കുറിപ്പോടെയാണ് അനുഷ്ക പ്രതികരണവുമായി രംഗത്തെത്തിയത്.
തന്റെ സ്വകാര്യതെ മാനിക്കണം എന്ന അനുഷ്ക പറയുന്നു. ഗർഭകാലം ആഘോഷിക്കുന്ന അനുഷ്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് വിരാട് കോലിയും അനുഷ്ക ശര്‍മയും.
Post Your Comments