
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. കൈനിറയെ ചിത്രങ്ങളുമായി താരം തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കുരുതി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഇടവേള എടുക്കുന്നത് ആവശ്യമാണ് എന്ന് എഴുതിക്കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CJuv5LlgGKP/?utm_source=ig_web_copy_link
ഒരു വിശ്രമം ആവശ്യമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി നൂറ് സിനിമകളിലധികമുള്ള കരിയറില്‍ ഞാൻ ഇതുവരെ പങ്കെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ളതുമായ ഷൂട്ടിംഗ് ഷെഡ്യൂളുകളിൽ ഒന്നായിരിക്കണം കുരുതി എന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
Post Your Comments