GeneralLatest NewsMollywoodMovie GossipsNEWS

നായികയുടെ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ ദേഷ്യവും സങ്കടവും തോന്നി, പ്രിയ വാര്യരെ പിന്നെ കണ്ടിട്ടില്ല ; നൂറിൻ പറയുന്നു

പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നുവെന്ന് നൂറിൻ പറയുന്നു

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിന്‍ ഷെരീഫ്. സോഷ്യൽ മീഡിയയിലും താരമായ നൂറിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിൽ അനുഭവം പങ്കുവെക്കുകയാണ് താരം. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നൂറിന്‍ മനസ് തുറന്നത്.

അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയായിരുന്നു. എന്നാല്‍ പ്രിയ വാര്യര്‍ അപ്രതീക്ഷിതമായി വെെറല്‍ താരമായി മാറിയതോടെ നൂറിന് ഉപനായികയായി മാറേണ്ടി വരികയായിരുന്നു. നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നുവെന്ന് നൂറിൻ പറയുന്നു.”

എനിക്കന്ന് പതിനെട്ട് വയസ്സേയുള്ളൂ. ഏറ്റവും കൂടുതല്‍ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതില്‍ നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് നേരിട്ട് കണ്ടിട്ടില്ലെന്ന് നൂർ പറയുന്നു. ചിത്രത്തിൽ നായകനായി അഭിനയിച്ച റോഷനെ ഒന്നുരണ്ടു തവണ കണ്ടു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്” നൂറിന്‍ പറഞ്ഞു . മരട് 357 ആണ് നൂറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം

shortlink

Related Articles

Post Your Comments


Back to top button