
താനൊരു ബിജെപി അനുഭാവിയാണെന്ന് തുറന്നു പറഞ്ഞയാളാണ് നടൻ കൃഷ്ണ കുമാർ. ഇതോടെ, വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു താരത്തിനു നേരിടേണ്ടി വന്നത്. നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറയുകയാണ് താരം.
ഒരു പ്രമുഖ വിനോദ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം കൃഷ്ണകുമാർ പറഞ്ഞത്. ‘ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല. കമ്മ്യൂണിസ്റ് പാർട്ടിയിലെയും കോൺഗ്രസ്സ് പാർട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്.’
രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർക്കു കിട്ടിക്കോട്ടെ. അതിൽ എനിക്കൊരു പ്രശ്നവുമില്ലെന്ന് കൃഷ്ണ കുമാർ പറയുന്നു.
Post Your Comments