ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കുന്ന രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തെലുങ്ക് ചിത്രത്തിൽ പ്രിയ ഗാനമാലപിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ഈ ഗാനം ആലപിക്കുന്നതിനായി പ്രിയ ഒരു കോടി രൂപ പ്രതിഫലമായി ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു യുവ സംഗീത സംവിധായകനാണ് പ്രിയയുടെ ഗാനം ഒരുക്കിയിരിക്കുന്നതത്രെ. ചെക്ക് എന്ന തെലുങ്ക് സിനിമയിലും പ്രിയ അഭിനയിക്കുന്നുണ്ട്. സാക്ഷി പോസ്റ്റ് എന്ന മാധ്യമമാണ് ഇതേക്കുറിച്ചു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ‘ഫൈനൽസ്’ എന്ന മലയാള ചിത്രത്തിന് വേണ്ടി പ്രിയ ഗാനമാലപിച്ചിരുന്നു. ശ്രീദേവി ബംഗ്ളാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
Post Your Comments