GeneralKollywoodLatest NewsNEWS

‘തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കില്ല’; തമിഴ്നാട് സര്‍ക്കാരിനെതിരെ കേന്ദ്രം

തമിഴ്നാട് സര്‍ക്കാരിന്‍റെ അനുമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

ദില്ലി: തമിഴ്‌നാട്ടിലെ സിനിമാ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും കാണികളെ പ്രവേശിപ്പിക്കാുള്ള സര്‍ക്കാരിന്‍റെ അനുമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കലാണെന്നും ആയതിനാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. സിനിമാ തീയേറ്ററുകളില്‍ 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും കത്തിൽ വ്യക്തമാക്കുന്നു.

പൊങ്കല്‍ റിലീസുകള്‍ അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം ആവാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നടന്‍ വിജയ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ചിലമ്പരശനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വിജയ് നായകനാവുന്ന ‘മാസ്റ്റര്‍’, ചിമ്പുവിന്‍റെ ‘ഈശ്വരന്‍’ എന്നീ ചിത്രങ്ങള്‍ പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button