അനധികൃത ഹോട്ടൽ നിർമ്മാണം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന് സോനു സൂദിനെതിരെ പരാതി. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (ബി.എം.സി) താരത്തിനെതിരെ സോനുവിന് നേരെ പരാതി നല്‍കിയിരിക്കുന്നത്.
ജൂഹുവിലാണ് ആറ് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. എന്നാൽ സോനുവിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
കെട്ടിടം ഹോട്ടലാക്കി മാറ്റുന്നതിന് നടന് യാതൊരു അനുമതിയും നേടിയിട്ടില്ലെന്നാണ് ബി.എം.സി അധികൃതര്‍ പറയുന്നത്.
താരത്തിന് നോട്ടീസ് അയച്ചെങ്കിലും നിര്‍മ്മാണം തുടരുകയായിരുന്നു. അതോടെയാണ് നഗരസഭ പൊലീസിനെ സമീപിച്ചത്. കെട്ടിടത്തില്‍ ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അനധികൃത നിര്‍മ്മാണം പൊളിക്കാന്‍ നഗരസഭയ്ക്ക് കഴിയും. വിഷയത്തില്‍ നടനോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments