BollywoodGeneralLatest NewsNEWS

തന്റെ പല്ലു പറിഞ്ഞു പോകുമോ; നടിയെ കരിമ്പ് തിന്നാന്‍ പഠിപ്പിപ്പിക്കുന്ന ‌ അച്ഛന്‍!!

. ഇങ്ങനെയല്ല ടിഷ എന്നുള്ള ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കരിമ്പ് തിന്നാന്‍ മകളെ പഠിപ്പിക്കുന്ന ഒരു അച്ഛനാണ്. ഇങ്ങനെ കടിച്ചു കഴിക്കു എന്ന് കാണിച്ചു കൊടുത്തിട്ടും ശരിയായി കഴിക്കാൻ മകൾക്ക് അറിയില്ല. അച്ഛന്റെ ഈ ക്ലാസ് വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച മകൾ നടി പരിണീതി ചോപ്ര തന്നെയാണ്.

വമ്പന്‍ പരാജയമാണെന്ന് പറഞ്ഞുകൊണ്ട് താരം തന്നെയാണ് പോസ്റ്റ് ചെയ്‌തത്‌ . ‘ഐതിഹാസിക പരാജയം; ശരിയായ രീതിയില്‍ കരിമ്പ് തിന്നുന്നു. ഇങ്ങനെയല്ല ടിഷ എന്നുള്ള ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ്. അച്ഛനില്‍ നിന്ന് എന്തു പഠിക്കുമ്ബോഴും പേടിയാവും. എല്ലാ കാര്യത്തിനും അച്ഛന്‍ വിദഗ്ധനാണ്’- പരിണിതി കുറിച്ചു.

read also:വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പൻ തെറ്റ് ആരുടേയും കണ്ണിൽ പെട്ടില്ല; ടോവിനോ -കനി ‘വഴക്കി’നെക്കുറിച്ചു സനൽകുമാർ ശശിധരൻ

ഫാം ലൈഫ് എന്ന ഹാഷ്ടാ​ഗിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുകയാണ്. അച്ഛന്‍ വളരെ എളുപ്പത്തില്‍ കരിമ്ബു കഴിക്കുമ്ബോള്‍ ഒരു കഷ്ണം കടിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന പരിണിതിയെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ പല്ലു പറിഞ്ഞു പോകുമോ എന്നും ഇടയ്ക്ക് താരം ചോ​ദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button