ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കരിമ്പ് തിന്നാന്‍ മകളെ പഠിപ്പിക്കുന്ന ഒരു അച്ഛനാണ്. ഇങ്ങനെ കടിച്ചു കഴിക്കു എന്ന് കാണിച്ചു കൊടുത്തിട്ടും ശരിയായി കഴിക്കാൻ മകൾക്ക് അറിയില്ല. അച്ഛന്റെ ഈ ക്ലാസ് വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച മകൾ നടി പരിണീതി ചോപ്ര തന്നെയാണ്.
വമ്പന്‍ പരാജയമാണെന്ന് പറഞ്ഞുകൊണ്ട് താരം തന്നെയാണ് പോസ്റ്റ് ചെയ്തത് . ‘ഐതിഹാസിക പരാജയം; ശരിയായ രീതിയില്‍ കരിമ്പ് തിന്നുന്നു. ഇങ്ങനെയല്ല ടിഷ എന്നുള്ള ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ്. അച്ഛനില്‍ നിന്ന് എന്തു പഠിക്കുമ്ബോഴും പേടിയാവും. എല്ലാ കാര്യത്തിനും അച്ഛന് വിദഗ്ധനാണ്’- പരിണിതി കുറിച്ചു.
ഫാം ലൈഫ് എന്ന ഹാഷ്ടാഗിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുകയാണ്. അച്ഛന് വളരെ എളുപ്പത്തില്‍ കരിമ്ബു കഴിക്കുമ്ബോള്‍ ഒരു കഷ്ണം കടിച്ചെടുക്കാന്‍ കഷ്ടപ്പെടുന്ന പരിണിതിയെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ പല്ലു പറിഞ്ഞു പോകുമോ എന്നും ഇടയ്ക്ക് താരം ചോദിക്കുന്നുണ്ട്.
Epic fail: eating sugarcane the right way. Keep getting scolded “NOT LIKE THIS TISHA!” Always nervous learning something from papa. He’s a pro at everything. #FarmLife pic.twitter.com/fgb3uskjsT
— Parineeti Chopra (@ParineetiChopra) January 6, 2021
Post Your Comments