കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് ഇനിയും വൈകും. നിർമ്മാതാക്കളും വിതരണക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്ററുടമകളും സമ്മതിച്ചു. തർക്കം പരിഹരിക്കുന്നതടക്കം ചർച്ച ചെയ്യാൻ ഇന്ന് ഫിലിം ചേംബറിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.
തിയറ്റർ തുറക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും എന്ന് പ്രദർശനം തുടങ്ങാൻ കഴിയുമെന്ന് ഫിയോക് ഉൾപ്പെടെയുള്ള തിയറ്റർ സംഘടനകൾക്കൊന്നും വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തിയറ്ററുകൾ പ്രദർശന സജ്ജമാകൂ. വിതരണക്കാരും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാണെന്നും തിയറ്ററുടമകൾ പറഞ്ഞു.
Post Your Comments