CinemaGeneralMollywoodNEWS

പാർവതിക്കോ, ശോഭനയ്‌ക്കോ അതിനു സാധിച്ചിട്ടില്ല : ബാലചന്ദ്ര മേനോൻ തുറന്നു പറയുന്നു

ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്ത ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി

താൻ കൊണ്ടുവന്ന നായികമാർക്ക് താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ട ഒരു കഥാപാത്രം ചെയ്യാൻ സാധിച്ചില്ലെന്ന് തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോൻ. ഏപ്രിൽ പതിനെട്ടു എന്ന സിനിമയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ മാഗ്നിഫിക്കേഷൻ മാത്രമാണ് ഫാസിൽ നാഗവല്ലി എന്ന കഥാപാത്രത്തിൽ ഉപയോഗിച്ചതെന്നും ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവെ ബാലചന്ദ്ര മേനോൻ പറയുന്നു.

“ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ടു ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്. ഞാൻ ചില സമയത്ത് പറയാറുണ്ട് എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളുടെ ഞാൻ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്. ഞാൻ കൊണ്ട് വന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീന ഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ കൊണ്ട് വന്ന ശൈലിയെ കടത്തി വെട്ടി കൊണ്ട് ഒരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല. ‘ഏപ്രിൽ പതിനെട്ട്’ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ചിത്രത്തിൽ ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുമ്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അൺകംഫർട്ടബിളായിരുന്നു. പക്ഷെ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്ത ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി”.

shortlink

Related Articles

Post Your Comments


Back to top button