
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിന്റെയും സുജിത്തിന്റെയും പിറന്നാൾ ആഘോഷം ഗംഭീരമാക്കി നടിമാരായ നവ്യ നായരും അനുശ്രീയും. അടുത്ത സുഹൃത്തക്കൾ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പാർട്ടിയായിരുന്നു നടത്തിയത്.
പേരുകേട്ട മേക്കപ്പ് ആർട്ടിസ്റ്റുകളാണ് സജിത്തും സുജിത്തും. അനുശ്രീക്കൊപ്പം യാത്രകളിൽ എപ്പോഴും ഇരുവരെയും കാണാൻ കഴിയും.‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ ബ്യൂട്ടി സലൂണും ഇവർക്കുണ്ട്.
എട്ടു വർഷം മുമ്പ് രമ്യ നമ്പീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള വളർച്ചയ്ക്ക് തുടക്കമിട്ടത്. ആറു വർഷമായി മഞ്ജു വാരിയരുടെ മുടി സ്റ്റൈൽ ചെയ്യുന്നതും ഈ ഇരട്ട സഹോദരങ്ങളാണ്.
Post Your Comments