BollywoodGeneralLatest NewsMovie GossipsNEWS

വീട്ടമമ്മാർക്ക് ശമ്പളം ; ശശി തരൂരിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ

തങ്ങളുടെ പ്രണയത്തോടുള്ള ശാരീരിക ബന്ധത്തിന് വിലയിടരുത് കങ്കണ

വീട്ടമ്മമാർക്ക് ശമ്പളം നൽകണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി നടി കങ്കണ. നടൻ കമല ഹസൻ മുമ്പോട്ട് വെച്ച ആശയത്തിനെതിരെ നേരത്തെ കങ്കണ പ്രതിഷേധമറിയിച്ചിരുന്നു. ഇതേ ആശയത്തെ അനുകൂലിച്ചെത്തിയ തരൂരിനെതിരെയാണ് കങ്കണയുടെ ഇപ്പോഴത്തെ ട്വിറ്റെർ പോസ്റ്റ്.

വീട്ടമ്മമാർ ചെയ്യുന്ന സേവനത്തെ അംഗീകരിക്കാനും അവരെ ശാക്തീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും തരൂർ ട്വീറ്റ് ചെയ്തിരുന്നു.

‘പാതി വേദനാജനകവും പാതി തമാശ നിറഞ്ഞതുമായ പരാമർശം’ എന്നാണ് നടി കങ്കണ റണൗട്ട് തരൂരിന്റെ പരാമർശത്തെ വിശേഷിപ്പിച്ചത്. തങ്ങളുടേതായ ചെറുരാജ്യത്തെ രാജ്ഞിമാരാണ് സ്ത്രീകളെന്നും അവർക്ക് നിങ്ങളുടെ ശമ്പളം ആവശ്യമില്ലെന്നും കങ്കണ കുറിച്ചു.

തരൂരിനെ വിമര്‍ശിച്ച് കങ്കണയുടെ ആദ്യട്വീറ്റ്:

‘തങ്ങളുടെ പ്രണയത്തോടുള്ള ശാരീരിക ബന്ധത്തിന് വിലയിടരുത്. മാതൃത്വത്തിന് വിലയിടരുത്. ഞങ്ങളുടെ തന്നെ ചെറുരാജ്യത്ത് രാജ്ഞികളാണ് ഞങ്ങൾ. അതിന് വേതനം ആവശ്യമില്ല. എല്ലാത്തിനെയും കച്ചവടമായി കാണുന്നത് നിർത്തൂ. നിങ്ങളുടെ സ്ത്രീക്കു മുന്നിൽ നമിക്കൂ. അവൾക്ക് നിങ്ങളെ ഒന്നാകെ ആവശ്യമാണ്. നിങ്ങളുടെ സ്നേഹമോ, പണമോ, ബഹുമാനമോ മാത്രമായല്ല..’

 

shortlink

Related Articles

Post Your Comments


Back to top button